NationalNews

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ യശസുയർത്തി; 22 മിനിറ്റിൽ ഇന്ത്യ ലക്ഷ്യം കണ്ടു: രാജ്നാഥ് സിംഗ്

രാജ്യത്തിന്‍റെ യശസുയർത്തിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. സേനയുടെ മഹത്വവും ധീരതയും ലോകം അറിഞ്ഞു. ലോക്സഭയില്‍ 16 മണിക്കൂര്‍ ചർച്ചക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ സൈനിക ബലത്തെ നമിക്കുന്നു. ഓപ്പറേഷൻ സിന്ദൂർ ഐതിഹാസിക നടപടിയായിരുന്നു. കേവലമൊരു സൈനിക നടപടി മാത്രമായിരുന്നില്ല അത് ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടിയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

മതം ചോദിച്ച് വിനോദസഞ്ചാരികളെ കൊലപ്പെടുത്തുകയായിരുന്നു. പാകിസ്ഥാൻ്റെ പങ്ക് വ്യക്തമായിരുന്നു. 9 തീവ്രവാദ കേന്ദ്രങ്ങൾ കൃത്യമായി തകർത്തു. നൂറിലധികം തീവ്രവാദികളെ വധിച്ചു. ലഷ്ക്കർ ഇ-തയ്ബ, ഹിസ്ബുൾ മുജാഹുദീൻ സംഘടനകളുടെ ആസ്ഥാനങ്ങൾ തകർത്തു. പാക്ർ ആർമിയുടെയും ഐസ്ഐയുടെയും പിന്തുണ അവർക്കുണ്ടായിരുന്നു. മെയ് 7 ന് രാത്രി 1 മണി 5 മിനിട്ടിൽ ഭാരതീയ സേന ഓപ്പറേഷൻ സിന്ദൂർ ദൗത്യം തുടങ്ങി. പ്രധാനമന്ത്രി നടപടികൾ ഏകോപിപ്പിച്ചു. 22 മിനിട്ടിൽ ഓപ്പറേഷൻ ലക്ഷ്യം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഡ്രോണടക്കം സംവിധാനങ്ങളുമായി പാകിസ്ഥാൻ തിരിച്ചടിച്ചു. ശക്തമായ മറുപടി നൽകി ഭയന്ന പാകിസ്ഥാൻ ചർച്ചക്ക് തയ്യാറായി. ഹനുമാൻ ലങ്കയിൽ ചെയ്തപോലെ ഇന്ത്യ പ്രവർത്തിച്ചു. കര,വായു,സേനകൾ ശക്തമായ മറുപടി നൽകി. ഇന്ത്യയുടെ യുദ്ധസംവിധാനങ്ങൾക്ക് ഒന്നും സംഭവിച്ചില്ല. ആധുനിക യുദ്ധസംവിധാനങ്ങൾ ഇന്ത്യ പ്രയോജനപ്പെടുത്തി. ഓപ്പറേഷൻ സിന്ദൂർ പ്രതിരോധമായിരുന്നു, പ്രകോപനമായിരുന്നില്ല നൽകിയത്. തീവ്രവാദത്തോട് സന്ധിയില്ലെന്ന ശക്തമായ സന്ദേശം ആയിരുന്നുവെന്നും മന്ത്രി രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button