
ബെറ്റിങ് ആപ്പുകളുടെ പരസ്യ ചിത്രത്തില്‍ അഭിനയിച്ച സിനിമാതാരങ്ങള്‍ക്കെതിരെ കേസ് എടുത്ത് ഇഡി.പ്രകാശ് രാജ്,ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി തുടങ്ങി 29 സെലിബ്രറ്റികള്‍ക്കെതിരെയാണ് കേസ്. ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിലൂടെ കള്ളപ്പണം വെളുപ്പിക്കലുമായുള്ള ബന്ധം ആരോപിച്ചാണ് ഇഡിയുടെ നടപടി.
ബെറ്റിങ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ച സിനിമാതാരങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സേഴ്സിനെതിരെയുമാണ് എന്‍ഫോഴ്സ് ഡയറക്ടറേറ്റ് കേസ് എടുത്തത്. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗര്‍വാള്‍, മഞ്ചു ലക്ഷ്മി തുടങ്ങി 29 താരങ്ങള്‍ക്കെതിരെയാണ് കേസ്്
രജിസ്റ്റര്‍ ചെയ്തത്.
രണ്ട് ടെലിവിഷന്‍ അവതാരകരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ആപ്പ് പ്രമോഷനിലൂടെ താരങ്ങള്‍ക്ക് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടെന്നാണ് ഇഡിയുടെ ആരോപണം.ഓണ്‍ലൈന്‍ പോപ്പ്-അപ്പ് പരസ്യങ്ങളിലൂടെ അഭിനേതാക്കളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുന്‍സേഴ്സും വാതുവെപ്പ് പ്രോത്സാഹിപ്പിച്ചതായും, ഉപയോക്താക്കളെ നിയമവിരുദ്ധ ചൂതാട്ടത്തിന് പ്രേരിപ്പിക്കുന്നതായും ആരോപണങ്ങള്‍ ഉണ്ട്.
ജംഗ്ലീ റമ്മിയുടെ പ്രമോഷനുമായി ബെന്ധപ്പട്ടാണ് പ്രകാശ് രാജിനെതിരെ കേസ് രജിസ്‌കറ്റര്‍ ചെയ്തിട്ടുള്ളത്. 2016ല്‍ താന്‍ ജംഗിള്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിച്ചുവെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ അവസാനിപ്പിച്ചുവെന്നും നടന്‍ പ്രകാശ് രാജ് വ്യക്തമാക്കി.
ഹര്‍ഷന്‍ സായ് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയാ ഇന്‍ഫ്ളുവന്‍സര്‍മാര്‍, ലോക്കല്‍ ബോയ് നാനി എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാര്‍ എന്നിവര്‍ക്കെതിരെ ഇഡി അന്വേഷണം നടത്തിവരികയാണ്. അതേസമയം ബിജെപിക്കെതിരെ നിലപാടെടുക്കുന്ന പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നുള്ളതാണെന്ന് ആക്ഷേപവും ശക്തമാവുകയാണ്.