കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണം; ഷാഫിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ മുരളീധരന്‍

തൃശൂര്‍:പേരാമ്പ്രയില്‍ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവ് കെ മുരളീധരന്‍. ഷാഫി പറമ്പിലിനെതിരായ ആക്രമണം പൊലീസിന്റെ തെറ്റായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം പ്രകടനത്തിന് പൊലീസ് അനുമതി കൊടുത്തു. യുഡിഎഫ് പ്രകടനം ആരംഭിച്ചപ്പോള്‍ പൊലീസ് തടഞ്ഞുവെന്നും സംഘര്‍ഷം ഉണ്ടായപ്പോള്‍ തടയാനാണ് ഷാഫി പറമ്പില്‍ അങ്ങോട്ട് പോയതെന്നും മുരളീധരന്‍ വ്യക്തമാക്കി.
ഒരു എംപിയെ യാതൊരു മര്യാദയും കൂടാതെയാണ് പൊലീസ് തല്ലിയത്. സിപിഐഎമ്മിന് പ്രൊട്ടക്ഷന്‍ നല്‍കി യുഡിഎഫ് യോഗത്തെ കലക്കാന്‍ ശ്രമിച്ചുവെന്നും കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന് എന്തും ചെയ്യാം. കോണ്‍ഗ്രസിന് പ്രതിഷേധം നടത്തിക്കൂടയെന്ന് ആണോയെന്നും അദ്ദേഹം ചോദിച്ചു. ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്യണമെന്നും മുരളീധരന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണ കൊള്ളയിലും കെ മുരളീധരന്‍ പ്രതികരിച്ചു. അയ്യപ്പനെ വിഴുങ്ങാണ്ട് ഇരുന്നത് ഭാഗ്യമെന്നും അയ്യപ്പ സംഗമം കുളമാക്കാന്‍ ഉള്ള നീക്കമെന്നു മുഖ്യമന്ത്രി നാണമില്ലാതെ പറയുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമലയില്‍ യുവതി പ്രവേശനത്തിന്റെ അന്ന് മുതല്‍ ആചാര ലംഘനം ഉണ്ടായിയെന്നും അദ്ദേഹം വ്യക്തമാക്കി.




