Kerala

സ്വര്‍ണപ്പാളി വിവാദത്തിൽ ഉദ്യാേസ്ഥർക്കും പങ്ക് ? ദേവസ്വം വിജിലന്‍സിന്റെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്‍റെ ഇടക്കാല റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. റിപ്പോര്‍ട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളതെന്നാണ് വിവരം. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ഗൂഢാലോടനയുടെ തെളിവുകള്‍ ലഭിച്ചതായാണ് വിവരം. ദേവസ്വം വിജിലന്‍സ് എസ്‍പിയുടേതാണ് അന്വേഷണ റിപ്പോര്‍ട്ട്. ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. വിഷയത്തിൽ വിശദ അന്വേഷണം വേണമെന്നാണ് ഹൈക്കോടതിക്ക് സമര്‍പ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിൽ ദേവസ്വം വിജിലന്‍സ് ആവശ്യപ്പെടുക. വ്യാഴാഴ്ച വരെ റിപ്പോര്‍ട്ട് നൽകാൻ സമയമുണ്ടെങ്കിലും ഇന്ന് തന്നെ നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ സ്‌പോൺസർ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായെന്നാണ് നിഗമനം. സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ ഉരുണ്ടുകളിക്കുന്ന നിലപാടാണ് ഉദ്യോഗസ്‌ഥരുടേത്.

2019ൽ ചെമ്പ് എന്നു കുറിച്ചത് ധാരണപിഴവാണെന്നാണ് ഉദ്യോഗസ്‌രുടെ മൊഴി. സ്വർണാഭരണം വിഭാഗത്തിലെ ഉദ്യോഗസ്‌ഥരുടെതാണ് മൊഴി. സ്വർണപ്പാളിയിലുണ്ടായ തൂക്കകുറവും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വർണപ്പാളികളിൽ ശാസ്‌ത്രീയ പരിശോധന വരെ നടത്തേണ്ടിവരുമെന്നും പോറ്റി കൊണ്ടുപോയ പാളിയാണോ മടക്കികൊണ്ടുവന്നതെന്ന് സ്ഥിരീകരിക്കാൻ ശാസ്‌ത്രീയതെളിവ് ശേഖരിക്കണമെന്നും ദേവസ്വം വിജിലൻസ് പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button