തദ്ദേശ തെരഞ്ഞെടുപ്പ്; ഏകോപനത്തിനായി മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയപ്പടി കയറാന്‍ കോണ്‍ഗ്രസ് ശക്തമായ നീക്കങ്ങളുമായി രംഗത്ത്. തെരഞ്ഞെടുപ്പ് ഏകോപനത്തിനായി മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കി പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കുകയാണ്. കോര്‍പ്പറേഷനുകള്‍ പിടിക്കാനുള്ള ലക്ഷ്യത്തോടെ പുതിയ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് രൂപപ്പെടുത്തുന്നത്.
തൃശൂര്‍, കൊച്ചി കോര്‍പ്പറേഷനുകളില്‍ മുതിര്‍ന്ന നേതാക്കളെ തന്നെ മേയര്‍ സ്ഥാനാര്‍ത്ഥികളായി രംഗത്തിറക്കാനാണ് തീരുമാനം. കോഴിക്കോട് കോര്‍പ്പറേഷനിലും വിജയ സാധ്യത ഉയര്‍ന്നതായി വിലയിരുത്തല്‍. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള വിഷയം പ്രചാരണത്തിലെ മുഖ്യ ചര്‍ച്ചാവിഷയമാക്കാനും അതിനെ പരമാവധി ജനങ്ങളിലെത്തിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്ന് കെപിസിസി യോഗം വിലയിരുത്തി. തദ്ദേശതലത്തില്‍ മുന്നേറ്റം നേടാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.
തിരഞ്ഞെടുപ്പ് ചുമതലകള്‍ ജില്ലകളായി വിന്യസിച്ചിരിക്കുകയാണ് – തിരുവനന്തപുരത്ത് കെ. മുരളീധരന്‍, കൊല്ലത്ത് പി. സി. വിഷ്ണുനാഥ്, കൊച്ചിയില്‍ വി. ഡി. സതീശന്‍, കോഴിക്കോട് രമേശ് ചെന്നിത്തല, കണ്ണൂരില്‍ കെ. സുധാകരന്‍, തൃശൂരില്‍ റോജി എം. ജോണ്‍ എന്നിവര്‍ക്ക് നേതൃത്വം നല്‍കാനാണ് ചുമതല.



