Kerala

ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ്; ദളിത് നേതാവിന് സസ്‌പെന്‍ഷന്‍

കൊച്ചി: കലക്ടര്‍ ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ദളിത് നേതാവിനെ കോണ്‍?ഗ്രസ് സസ്‌പെന്റ് ചെയ്തു. ദളിത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി കെ പ്രഭാകരനെയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സസ്പെന്റ് ചെയ്തത്. ദിവ്യ എസ് അയ്യര്‍ സിപിഎം നേതാവ് കെ കെ രാഗേഷിനെ പുകഴ്ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെ ചോദ്യം ചെയ്തു കൊണ്ട് ‘ദിവ്യയ്ക്ക് ഔചിത്യബോധമില്ല’ എന്ന വിഎം സുധീരന്റെ ഫേസ്ബുക്ക് കമന്റിന് താഴെയാണ്, എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ടികെ പ്രഭാകരന്‍ അശ്ലീല പരാമര്‍ശം നടത്തിയത്.

കോണ്‍ഗ്രസിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല ഇയാളുടെ പരാമര്‍ശം എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ന്റ് ചെയ്യുന്നതെന്ന് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യര്‍ നടത്തിയ അഭിനന്ദന പോസ്റ്റ് വലിയ വിവാദമാണ് സൃഷ്ടിച്ചത്. കര്‍ണന് പോലും അസൂയ തോന്നുന്ന കെ കെ ആര്‍ കവചമെന്നായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുള്ള രാഗേഷിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ദിവ്യ എസ് അയ്യരുടെ പുകഴ്ത്തല്‍. പിന്നാലെ നിരവധി കോണ്‍?ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി.

രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്നായിരുന്നു ഭര്‍ത്താവ് ശബരിയുടെ പ്രതികരണം. സര്‍ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാല്‍ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് രാഷ്ട്രീയതലത്തിലേക്ക് മാറി. അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്നും ശബരിനാഥന്‍ വിവരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button