Kerala

ബ്രൂവറി നിർമാണം: ഒയാസിസിന് നൽകിയത് പ്രാരംഭ അനുമതി മാത്രം, പദ്ധതി നടപ്പാക്കുക നാലു ഘട്ടമായി

പാലക്കാട് കഞ്ചിക്കോട്ട് ബ്രൂവറി നിർമാണത്തിൽ ഒയാസിസിന് അനുമതി നൽകിയതിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കമ്പനിക്കു നൽകിയത് പ്രാരംഭ അനുമതി മാത്രമാണെന്ന് റിപ്പോർട്ട്. നാലു ഘട്ടമായാകും പദ്ധതി നടപ്പാക്കുക. റെയിൻ ഹാർവെസ്റ്റിങ് പദ്ധതിയും കമ്പനി സമർപ്പിച്ചിട്ടുണ്ട്. ഇതിനാൽ പദ്ധതിയിൽ ജലചൂഷണം ഉണ്ടാകില്ലെന്ന് എക്‌സൈസ് കമ്മിഷണർ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ പദ്ധതിക്ക് അനുമതി നൽകിയത്.

ജലം നൽകുന്നതിന് വാട്ടർ അതോറിറ്റിയുടെ അനുമതിയുണ്ടെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചത്. റെയിൻ ഹാർവെസ്റ്റിങ് പദ്ധതി സമർപ്പിച്ചതിനാൽ ജലചൂഷണം ഒഴിവാക്കാമെന്നായിരുന്നു എക്‌സൈസ് കമ്മീഷണറുടെ റിപോർട്ട്. ഇതുകൂടി പരിഗണിച്ചാണ് പ്രാരംഭ അനുമതി നൽകിയത്. അസംസ്‌കൃത വസ്തുവായി കാർഷികവിളകളും ഉപയോഗിക്കുന്നതിനാൽ കാർഷിക മേഖലയ്ക്കും സഹായകരമെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ട്.

അരി ഉപയോഗിക്കുമ്പോൾ ബ്രോക്കൺ റൈസ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും നിബന്ധന വച്ചിട്ടുണ്ട്. നാലു ഘട്ടമായാകും പദ്ധതി നടപ്പാക്കുക. 2023-24 വർഷത്തെ മദ്യനയത്തിലെ വ്യവസ്ഥകളാണ് അനുമതി നൽകാൻ ഉപയോഗപ്പെടുത്തിയത്. 600 കോടി രൂപ മുതൽമുടക്കുള്ളതാണു പദ്ധതി. എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റലേഷൻ യൂനിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ടിലിങ് പ്ലാന്റ്, ബ്യൂവറി, മാൾട്ട സ്പിരിറ്റ് പ്ലാന്റ്, ബ്രാട്ടി, വൈനറി പ്ലാന്റ് എന്നിവ അടങ്ങുന്നതാണ് പദ്ധതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button