ഒ. സദാശിവൻ കോഴിക്കോട് കോർപറേഷൻ മേയറാകും

കോഴിക്കോട്കോര്‍പ്പറേഷനില്‍ മേയറെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. സിപിഐഎം കൗണ്‍സിലര്‍ ഒ സദാശിവനാണ് മേയര്‍. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടേത് ആണ് തീരുമാനം. തടമ്പാട്ടുതാഴം ഡിവിഷനിൽ നിന്നാണ് ഒ. സദാശിവൻ വിജയിച്ചത്. എൽഡിഎഫിന്റെ മുതിർന്ന നേതാവായ ഒ. സദാശിവൻ മൂന്ന് തവണയാണ് കോഴിക്കോട് കോർപറേഷനിൽ നിന്ന് മത്സരിച്ച് വിജയിച്ചിട്ടുള്ളത്.
നിലവില്‍ സിപിഎം കൗണ്‍സില്‍ പാര്‍ട്ടി ലീഡറാണ് ഒ സദാശിവന്‍. സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മറ്റി അംഗവുമാണ്. ജയശ്രീ കോട്ടുളിയിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്.
സദാശിവനും ഡോ. ജയശ്രീക്കും പുറമെ ബേപ്പൂര്‍ പോര്‍ട്ട് വാര്‍ഡില്‍ നിന്നുള്ള പി. രാജീവിന്റെ പേരും സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയിലുണ്ടായിരുന്നു. കോര്‍പ്പറേഷനില്‍ നിലവിലെ ഡെപ്യൂട്ടി മേയറും ഇത്തവണത്തെ സി.പി.എമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥിയുമായ സി.പി.മുസാഫര്‍ അഹമ്മദിന്റെ തോല്‍വിയെ തുടർന്നാണ് പുതിയ ആളെ കണ്ടുപിടിക്കേണ്ടിവന്നത്. മീഞ്ചന്ത വാർഡിൽ മുസാഫറിന്റെ തോൽവി പാര്‍ട്ടിയ്ക്ക് വലിയ ആഘാതമുണ്ടാക്കിയിരുന്നു.


