Health

ഉണങ്ങാത്ത വ്രണങ്ങള്‍ കാന്‍സറിന്റെ ലക്ഷണമാകാം

നമ്മുടെ ശരീരത്തെക്കുറിച്ച് നമുക്കല്ലാതെ മറ്റാര്‍ക്കാണ് കൂടുതല്‍ അറിയാന്‍ സാധിക്കുക. ശരീരത്തിലെ ചില മാറ്റങ്ങളൊക്കെ തിരിച്ചറിയാന്‍ നമുക്കും കഴിയണം. ചില അവയവങ്ങളൊക്കെ രണ്ടോ അതിലധിമോ രോഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ തരും. അതിലൊരു അവയവമാണ് വായ. വായ ശരിയായി നിരീക്ഷിച്ചാല്‍ കാന്‍സര്‍ മുതല്‍ പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ വരെ അറിയാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ലൈംഗികമായി പടരുന്ന രോഗങ്ങള്‍

ലൈംഗികമായി പടരുന്ന രോഗങ്ങള്‍ അരയ്ക്ക് താഴെ മാത്രമല്ല കാണപ്പെടുന്നത്. ആദ്യ ലക്ഷണങ്ങള്‍ വായില്‍ പ്രത്യക്ഷപ്പെടുന്നു. വായ്പുണ്ണ് ഹെര്‍പെസിന്റെയും എച്ച്‌ഐവിയുടെയും സിഫിലിസിന്റെയും ഒക്കെ ലക്ഷണമാകാം.

ഉണങ്ങാത്ത വ്രണങ്ങള്‍ കാന്‍സറിന്റെ ലക്ഷണമാകാം

ഓറല്‍ കാന്‍സര്‍ അഥവാ വായിലെ അര്‍ബുദം വേദനയോടെ ആരംഭിക്കുന്നത് വളരെ അപൂര്‍വ്വമാണ്. ഇതിന്റെ ആരംഭം വളരെ ചെറിയ വൃണം, നിറം മങ്ങിയ പാടുകള്‍, അല്ലെങ്കില്‍ വായില്‍ എവിടെയെങ്കിലും കട്ടിയുളളതും ഒരു ഭാഗം ഉണ്ടാവുക ഇങ്ങനെയൊക്കെയിരിക്കാം. പുകയില, വെറ്റില, മദ്യം എന്നിവയുടെ ഉപയോഗം വ്യാപകമായി നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഈ ലക്ഷണങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ഇവയുടെ നേരത്തെയുളള കണ്ടെത്തല്‍ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നു.

വയറിലെയും കുടലിലെയും രോഗങ്ങള്‍

ക്രോണ്‍സ് രോഗം. ഗാസ്‌ട്രോഈസോഫാഗല്‍ റിഫ്‌ളക്‌സ്, സൂക്ഷ്മ പോഷണങ്ങളിലെ അഭാവം എന്നിവയുടെ ഒക്കെ ലക്ഷണങ്ങള്‍ ആദ്യം കാണുന്നത് വായിലായിരിക്കും. ചുണ്ടിന്റെ കോണിലുള്ള വിണ്ടുകീറല്‍, ആവര്‍ത്തിച്ച് വരുന്ന വായ്പ്പുണ്ണ്, ആസിഡ് മൂലം ഇനാമലില്‍ വരുന്ന ദ്രവിക്കല്‍ എന്നിവയെല്ലാം ഗ്യാസ്‌ട്രോ പ്രശ്‌നങ്ങള്‍ മൂലമാകാം. ഈ ലക്ഷണങ്ങളൊക്കെ നേരത്തെ കണ്ടെത്തുന്നത് പല സങ്കീര്‍ണതകളും ഒഴിവാക്കും.

ഓട്ടോ ഇമ്യൂണിറ്റി രോഗങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് മോണയില്‍

വായ, പ്രത്യേകിച്ച് മോണകളും കവിളിന്റെ ഉള്‍ഭാഗവും ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളുടെ ആദ്യം പ്രത്യക്ഷപ്പെടുന്നയിടങ്ങളാണ്. ലൂപസ്, പെംഫിഗസ് വള്‍ഗാരിസ്, ലിചന്‍ പ്ലാനസ് തുടങ്ങി പല ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളും വായില്‍ തൊലി പോകുക, കുമിളകള്‍ വരിക, വെളുത്ത കുരുക്കള്‍ പ്രത്യക്ഷപ്പെടുക തുടങ്ങിയവയ്ക്ക് കാരണമായേക്കാം.

പ്രമേഹം

പ്രമേഹത്തിന്റെ പല ലക്ഷണങ്ങളും വായില്‍ പ്രത്യക്ഷപ്പെടാറുണ്ട്. വായിലുണ്ടാകുന്ന പൂപ്പല്‍ അനിയന്ത്രിതമായ പ്രമേഹം, മോശം പ്രതിരോധശേഷി, കീമോ തെറാപ്പി എന്നിവ മൂലമാകാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button