വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചതില്‍ ഒരു തെറ്റുമില്ലെന്ന്; സജി ചെറിയാന്‍

ആലപ്പുഴ: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുടെ കാറില്‍ വന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. ഡോര്‍ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറില്‍ കയറിയത്. പ്രായമുള്ള ആളല്ലേ. നടക്കാന്‍ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും. അതില്‍ എന്താണ് തെറ്റ്. മാധ്യമങ്ങള്‍ സംഭവം വളച്ചൊടിച്ചെന്നും പ്രതിപക്ഷത്തിന് വേറൊരു പണിയുമില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
പ്രതിപക്ഷം മാധ്യമങ്ങളുമായി ചേര്‍ന്ന് നുണ പ്രചരണം നടത്തുകയാണ്. വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചതില്‍ ഒരു തെറ്റുമില്ല. അതു യാദൃശ്ചികമായി സംഭവിച്ചതാണ്. എസ്എന്‍ഡിപിയുമായി മാത്രമല്ല, എന്‍എസ്എസ്, ന്യൂനപക്ഷ സംഘടനകളുമായും സിപിഎമ്മിന് നല്ല ബന്ധമാണുള്ളത്. ഒരു മത സംഘടനകളും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് ന്യൂനപക്ഷ വീടുകളില്‍ ഭൂരിപക്ഷ വര്‍ഗീയത പറഞ്ഞു. ഭൂരിപക്ഷ വീടുകളില്‍ ന്യൂനപക്ഷ വര്‍ഗീയത ആയിരുന്നു പ്രചരണം. എല്‍ഡിഎഫ് പറഞ്ഞത് രാഷ്ട്രീയമാണ്. ആലപ്പുഴ ജില്ലയില്‍ തിരിച്ചടി ഉണ്ടായിട്ടില്ല. കാര്യമായ തിരിച്ചടി ഉണ്ടായത് കുട്ടനാട്ടില്‍ മാത്രമാണ്. കുട്ടനാട്ടിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും. എല്‍ഡിഎഫിലെ അനൈക്യം തിരിച്ചടിയായി. പ്രശ്‌നം പരിഹരിക്കുമെന്നും ജില്ലയില്‍ ബിജെപി കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.




