മേയര്‍ പദവി ലഭിക്കാത്തതില്‍ പ്രതിഷേധമോ അതൃപ്തിയോ ഇല്ല;ആരോപണങ്ങള്‍ തള്ളി ആര്‍. ശ്രീലേഖ

തിരുവനന്തപുരം മേയര്‍ വിവാദത്തില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ പ്രതികരണവുമായി രംഗത്തെത്തി. മേയര്‍ പദവി ലഭിക്കാത്തതില്‍ പ്രതിഷേധമോ അതൃപ്തിയോ ഇല്ലെന്നും, നേതൃത്വം എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്നും ശ്രീലേഖ വ്യക്തമാക്കി.
സത്യപ്രതിജ്ഞാ ദിവസത്തില്‍ നേരത്തെ മടങ്ങിയത് മരുന്ന് കഴിക്കേണ്ടതിനാലാണെന്നും, കൗണ്‍സിലറായി മുഴുവന്‍ അഞ്ച് വര്‍ഷവും വാര്‍ഡില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.
വട്ടിയൂര്‍ക്കാവ് എംഎല്‍എ വി. കെ. പ്രശാന്തിനോട് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിലും ശ്രീലേഖ വിശദീകരണം നല്‍കി. കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവന്‍ എംഎല്‍എ കൈവശം വെച്ചിരിക്കുകയാണെന്നും അവിടെ കൗണ്‍സിലര്‍ക്കായി ഓഫീസ് ഉണ്ടെന്നുമാണ് കോര്‍പ്പറേഷന്റെ വാദമെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആ ഓഫീസ് എവിടെയെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും, തനിക്ക് സ്വന്തം ഓഫീസ് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സ്ഥലമില്ലെന്നും ശ്രീലേഖ പറഞ്ഞു. കെട്ടിടം തന്റെ വാര്‍ഡിലുള്ളതായതിനാലാണ് പ്രശാന്തിനോട് ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കി.


