Kerala

അദ്ധ്യക്ഷ സ്ഥാനത്തുനിന്നും തന്നോട് ആരും മാറാന്‍ പറഞ്ഞിട്ടില്ല, പാര്‍ട്ടിയില്‍ ശത്രുക്കളില്ല; കെ സുധാകരന്‍

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാര്‍ത്തകളോട് പ്രതികരണവുമായി കെ സുധാകരന്‍. തന്നോട് മാറാന്‍ ആരും പറഞ്ഞിട്ടില്ല. ആരും പറയാത്തിടത്തോളം കാലം മാറേണ്ട കാര്യമില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ ചര്‍ച്ചചെയ്തത് കേരളത്തിന്റെ രാഷ്ട്രീയം. വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് അദേഹം വിശദീകരിച്ചു.

ആരാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ കണ്ടു പിടിക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള പ്രചരണങ്ങള്‍ ശരിയല്ല. അത് ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്ന് അദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ തനിക്ക് ശത്രുക്കളില്ല. എല്ലാവരുമായി നല്ല ബന്ധമാണുള്ളത്. ആരെങ്കിലും വിചാരിച്ചാല്‍ അങ്ങനെ എന്നെ തൊടാനുമാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. തനിക്ക് അനാരോഗ്യം ഉണ്ടെങ്കില്‍ മരുന്ന് കഴിക്കൂലെ എന്ന് അദേഹം ചോദിച്ചു.

വിഡി സതീശനുമായും എംഎ ഹസനുമായും രമേശ് ചെന്നിത്തലയുമായി നല്ല ബന്ധമാണുള്ളത്. തനിക്ക് വേണ്ടി സംസാരിക്കാന്‍ വിഎം സുധീരന്‍, കെ മുരളീധരന്‍ വരുന്നു. എല്ലാവരോടും സ്നേഹവും സൗഹൃദവും നിലനിര്‍ത്തുന്നതുകൊണ്ടാണതെന്ന് കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ മാറ്റാന്‍ പോകുന്നുവെന്ന ചര്‍ച്ച കൊണ്ടുവരുന്നത് തന്നെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമായി കാണുന്നില്ല. എന്നാല്‍ അങ്ങനെ ആയിക്കൂടാഴികയുമില്ല എന്ന് കെ സുധാകരന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button