Kerala
വിധിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി. തെളിവ് ഹാജരാക്കിയ വിശ്വാസം തനിക്കുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി. താരസംഘടനയുൾപ്പെടെയുള്ള സംഘടനകളാരും തന്നെ കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറായിട്ടില്ലയെന്നും ഏത് സംഘടനയിലായാലും സംഘടനയിൽപ്പെട്ട ഒരു വ്യക്തിക്ക് ഒരു പ്രശ്നം വരുമ്പോൾ പ്രശ്നത്തിനോടൊപ്പം നിൽക്കണമെന്നും അഭിഭാഷക പറഞ്ഞു.



