KeralaNews

കപ്പൽ മുങ്ങിയ സംഭവം; ആശങ്കവേണ്ട, മത്സ്യം കഴിക്കുന്നതിൽ നിലവിൽ പ്രശ്നങ്ങളില്ലെന്ന് കുഫോസ്

കൊച്ചി തീരത്തിന് സമീപം ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കുഫോസ് പ്രൊഫസര്‍ ഡോ. വിഎൻ സഞ്ജീവൻ പറഞ്ഞു. 365 ടണ്‍ ചരക്ക് മാത്രമാണ് മുങ്ങിയ കപ്പലിലുള്ളത്. സംഭവത്തിന് പിന്നാലെ തന്നെ കേരള സർക്കാർ ആവശ്യമായ നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ട്. വാതകം പടരാതിരിക്കാനുള്ള നടപടികൾ കോസ്റ്റ് ഗാർഡ് സ്വീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്ഫോടനം ഉണ്ടായേക്കാവുന്ന കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകളുടെ കാര്യത്തിലാണ് ആശങ്കയുള്ളത്. വെള്ളവുമായി കൂടിക്കലരുമ്പോള്‍ ആസ്തലീന്‍ വാതകം ഉണ്ടായി പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ മത്സ്യം കഴിക്കുന്നതിൽ പ്രശനങ്ങളില്ലെന്നും മുൻകരുതലുകൾ മാത്രം മതിയെന്നും കുഫോസ് വിശദമായ പഠനം നടത്തുന്നുണ്ടെന്നും വിഎൻ സഞ്ജീവൻ പറഞ്ഞു.

മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നറിലെ വസ്തുക്കള്‍ അടിഞ്ഞ വർക്കല പാപനാശം ബീച്ചിലെ ശുചീകരണ പ്രവർത്തനങ്ങൾ പൊലീസ് നിർത്തിവെച്ചു. ശുചീകരണ പ്രവർത്തികൾ ഉടൻ പാടില്ലെന്ന കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച വർക്കല തഹസിൽദാരുടെ അറിയിപ്പിനെ തുടർന്നാണ് പൊലീസ് ശുചീകരണ പ്രവർത്തികൾ നിർത്തിവച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button