പിഴവില്ല;രോഗിക്ക് ജീവന്‍ നഷ്ടമായെന്ന് പരാതിയില്‍ പ്രതികരണവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്

കടുത്ത അനാസ്ഥയില്‍ രോഗിക്ക് ജീവന്‍ നഷ്ടമായെന്ന് പരാതിയില്‍ പ്രതികരണവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്. പിഴവില്ലെന്നാണ് മെഡിക്കല്‍ കോളജിന്റെ വിശദീകരണം. രോഗിക്ക് എല്ലാ ചികിത്സയും കൃത്യമായി നല്‍കിയെന്നും ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന ആരോപണം അടിസ്ഥാനരഹിതമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒന്നാം തീയതിയാണ് രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയത്. അന്നുമുതല്‍ കൃത്യമായ പരിശോധനയും ചികിത്സയും നല്‍കി.
മൂന്നാം തീയതി കാര്‍ഡിയോളജി വിഭാഗം രോഗിയെ പരിശോധിച്ചു. ആവശ്യമായ ഇഞ്ചക്ഷന്‍ നല്‍കിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് വ്യക്തമാക്കി. ഇഞ്ചക്ഷന്‍ നല്‍കിയതിന് പിന്നാലെ ആന്‍ജിയോഗ്രാം ചെയ്യാന്‍ കഴിയില്ലെന്നും ആശുപത്രി. ആശുപത്രിയില്‍ വച്ച് രോഗിയുടെ കുടുംബം പരാതി ഉന്നയിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.
കൊല്ലം പന്മന സ്വദേശി വേണുവിന് അടിയന്തര ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും ആറ് ദിവസമായിട്ടും പരിശോധന നടത്തിയില്ലെന്നായിരുന്നു ആരോപണം. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് വേണു മരിച്ചത്.




