മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ തുടരുന്ന വി എസിന്റെ ഡയലിസിസ് ചികിത്സ തുടങ്ങി. വെന്റ്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ ആരംഭിച്ചിരിക്കുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് പതിനൊന്ന് ദിവസം മുന്‍പാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കഴിഞ്ഞ ദിവസം വിഎസിനെ സന്ദര്‍ശിച്ചിരുന്നു. വിഎസ് അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും ആയിരുന്നു എം എ ബേബിയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നു.