Cinema

മുൻ ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് നടൻ നിതീഷ് ഭരദ്വാജ്

മുൻ ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നടന്‍ നിതീഷ് ഭരദ്വാജ് പോലീസില്‍ പരാതി നല്‍കി. മധ്യപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത ഭരദ്വാജിനെതിരെയാണ് താരം പോലീസിനെ സമീപിച്ചത്.

ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ വ്യക്തിയാണ് നിതീഷ് ഭരദ്വാജ്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനായി വേഷമിട്ട് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനാണ് നിതീഷ് ഭരദ്വാജ്.

ഏറെ നാളായി സ്മിത തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് താരം പരാതിയിൽ പറയുന്നു. ഭോപ്പാൽ പോലീസ് കമ്മീഷണർ ഹരിനാരായണാചാരി മിശ്രക്കാണ് താരം പരാതി നല്‍കിയത്.

മുൻ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തൻ്റെ ഇരട്ട പെൺമക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും താരം പറഞ്ഞു . നിതീഷ് ഭരദ്വാജിൻ്റെ പരാതിയിൽ ഭോപ്പാൽ പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഡീഷണൽ ഡിസിപി ശാലിനി ദീക്ഷിതിനാണ് അന്വേഷണ ചുമതല.

സുഹൃത്തുക്കളിലൂടെ പരസ്പരം പരിചയപ്പെട്ട നിതീഷും സ്മിതയും 2009 മാര്‍ച്ച് 14നാണ് വിവാഹിതരാകുന്നത്. പതിനൊന്ന് വയസുള്ള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ഇവര്‍ ജന്മം നല്‍കി.

നീണ്ട 12 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2019ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2022ല്‍ നിയമപരമായി വിവാഹോമോചനം നേടാനുള്ള നടപടികളിലേക്ക് കടന്നു. വേർപിരിഞ്ഞതിനെ തുടർന്ന് പെൺമക്കളോടൊപ്പം സ്മിത ഇൻഡോറിലേക്ക് താമസം മാറ്റിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button