നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടില്‍ കരുത്ത് കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. തണ്ണിക്കടവിലെ ആദ്യ ബൂത്തില്‍ എല്‍.ഡി.എഫിനെക്കാള്‍ വോട്ട് പി.വി അന്‍വര്‍ നേടി. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോള്‍ പി വി അന്‍വര്‍ വോട്ട് പിടിക്കുന്നത് മണ്ഡലത്തില്‍ നിര്ണായകമാകുകയാണ്.
ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ലീഡ് പിടിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. എന്നാല്‍ യു ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ എല്‍ ഡി എഫും പിവി അന്‍വറും വോട്ട് പിടിച്ചു.
പതിനായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.തികഞ്ഞ വിജയ പ്രതീക്ഷയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം കൂടി കാത്തിരുന്നാല്‍ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടന് ഷൗക്കത്ത്. പിവി അന്‍വറിന്റെ ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടിയില്ലെന്നും പല കാര്യങ്ങളും മാറിമാറി പറയുന്നുണ്ടെന്നും അദേഹം പ്രതികരിച്ചു. എല്ലാ പഞ്ചായത്തുകളിലും ന?ഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നും അദേഹം വ്യക്തമാക്കി. പിവി അന്‍വറിനാണ് ആശങ്കയെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.