നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആദ്യഘട്ട ഫലസൂചനകൾ ഷൗക്കത്തിന് അനുകൂലം

0

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ ആര്യാടൻ ഷൗക്കത്ത് മുന്നിൽ. പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ ആര്യാടൻ ഷൗക്കത്തിനെ വലിയ ലീഡാണ് നിലനിർത്താൻ സാധിച്ചത്.

തണ്ണിക്കടവ് ബൂത്തിൽ ആര്യാടൻ ഷൗക്കത്തിന് ലീഡ് ഉണ്ട്. 263 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾക്കായി 14 ടേബിളുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളും പിവി അൻവറും വിജയ പ്രതീക്ഷയിലാണ്. മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുമ്പോൾ മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പി. വി അൻവർ പിടിക്കുന്ന വോട്ടുകളാണ് ഇരു മുന്നണികളുടെയും ചങ്കിടിപ്പേറ്റുന്നത്. ഇക്കുറി നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

LEAVE A REPLY

Please enter your comment!
Please enter your name here