National

ദില്ലിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനം ; അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എന്‍ഐഎ

ദില്ലിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നാല് പേരിലേക്ക് അന്വേഷണം നീങ്ങുകയാണ്. സ്‌ഫോടനത്തിന് മുമ്പുളള 48 മണിക്കൂറോളം നീണ്ട സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് നാല് പേരെ സംശയാസ്പദമായി കണ്ടെത്തിയത്. ഇവരെക്കുറിച്ചുളള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

വെളള നിറത്തിലുളള രാസവസ്തു ഉപയോഗിച്ചാണ് ബോംബ് നിര്‍മ്മിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പരിശോധനാഫലവും പുറത്തുവരാനുണ്ട്. ഖാലിസ്താന്‍ ഭീകരസംഘടനകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഖാലിസ്ഥാന്‍ ബന്ധമുളള ടെലഗ്രാം ഗ്രൂപ്പിലൂടെ ആദ്യം പ്രചരിച്ചതാണ് സംശയം ബലപ്പെടുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button