KeralaNews

തലസ്ഥാനത്ത് സിപിഐഎമ്മില്‍ തലമുറമാറ്റം; വയനാട് ജില്ലാ സെക്രട്ടറിയേറ്റിൽ രണ്ട് പുതുമുഖങ്ങൾ

തിരുവനന്തപുരത്തും വയനാട്ടിലും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചു. അഞ്ച് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചത്. എംഎല്‍എമാരായ സി കെ ഹരീന്ദ്രന്‍, ഐബി സതീഷ് എന്നിവര്‍ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെട്ടു. സി ലെനിന്‍, ബി സത്യന്‍, പി എസ് ഹരികുമാര്‍ എന്നിവരാണ് പുതുമുഖങ്ങള്‍.

ജയന്‍ ബാബു സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാകുകയും ചെയ്തു. ഞായറാഴ്ച ജില്ലാ കമ്മിറ്റി ചേര്‍ന്നാണ് പുതിയ സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുത്തത്. 12 പേരാണ് സെക്രട്ടേറിയറ്റിലുള്ളത്. ജില്ലാ സെക്രട്ടറി അഡ്വ. വി ജോയ്, സി അജയകുമാര്‍, എന്‍ രതീന്ദ്രന്‍, ബി പി മുരളി, ആര്‍ രാമു, കെ എസ് സുനില്‍കുമാര്‍, എസ് പുഷ്പലത എന്നിവരാണ് മറ്റു സെക്രട്ടറിയേറ്റ് അംഗങ്ങള്‍.

തിങ്കളാഴ്ച ചേര്‍ന്ന വയനാട് ജില്ലാ കമ്മിറ്റിയാണ് പുതിയ എട്ടംഗ ജില്ലാ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയ മുൻ ജില്ലാ സെക്രട്ടറി പി ഗഗാറിനെ ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി. കോട്ടത്തറ ഏരിയ സെക്രട്ടറി എം മധു, രുഗ്മിണി നുബ്രമണ്യൻ എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങൾ. വി ഉഷാകുമാരി, മന്ത്രി ഒ ആർ കേളു എന്നിവർ ഒഴിവായി.കെ റഫീഖ്, എ എൻ പ്രഭാകരൻ, വി വി ബേബി, പി കെ സുരേഷ്, പി വി സഹദേവൻ. എന്നിവരാണ് മറ്റുഅംഗങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം വി ജയരാജൻ, കെ കെ ഷൈലജ, ടി പി രാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് സെക്രട്ടറിയേറ്റ് രുപികരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button