KeralaNews

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി

നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഈ മാസം 30 ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.

അതേസമയം, വള്ളംകളിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ജില്ലയില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കൂടുതൽ പൊലീസ് സേനയെ നിയോഗിക്കും. പുന്നമടക്കായലിൽ ഫയർഫോഴ്‌സിന്റെയും ദുരന്തനിവാരണ സേനയുടെയും സേവനം ഉറപ്പുവരുത്തും. വള്ളംകളി നടക്കുന്ന ദിവസം ആലപ്പുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

പാർക്കിംഗിനായി പ്രത്യേക സ്ഥലങ്ങൾ ഒരുക്കുകയും പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും. ത്സരം നടക്കുന്ന സ്ഥലത്തും കാണികൾ ഇരിക്കുന്നിടത്തും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ മെഡിക്കൽ ടീമിനെയും ആംബുലൻസ് സൗകര്യങ്ങളും ലഭ്യമാക്കും. പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button