Kerala

‘നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത്’; ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണം വേദനിപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീൻ ബാബുവിന്‍റെ വിഷയത്തില്‍ ഇത് ആദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീൻ ബാബുവിന്‍റെ മരണം അതീവ ദുഃഖകരമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലമാറ്റം പൂർണ മായും ഓൺലൈൻ ആക്കും. അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നവീൻ ബാബുവിന്‍റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button