നാഷണല്‍ ഹെറാള്‍ഡ് കേസ്: മല്ലികാര്‍ജുന്‍ ഖര്‍ഗയുടെയും അധ്യക്ഷതയില്‍ യോഗം ചേരാന്‍ കോണ്‍ഗ്രസ്

0

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ യോഗം വിളിച്ച് കോണ്‍ഗ്രസ്. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വിയുടെയും മല്ലികാര്‍ജുന്‍ ഖര്‍ഗയുടെയും അധ്യക്ഷതയില്‍ നാളെയാണ് യോഗം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി നടപടികള്‍ കടുപ്പിക്കുമ്പോള്‍ തുടര്‍നിക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന ചുമതലയുള്ളവര്‍, യൂത്ത് കോണ്‍ഗ്രസ് മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

സോണിയ ഗാന്ധിയെ ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധിയെ രണ്ടാം പ്രതിയും ആക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹി പട്യാല റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ, സുമന്‍ ദുബെ എന്നിവരുടെ പേരുകളും ഉണ്ട്. ഈ മാസം 25ന് കേസ് കോടതി പരിഗണിക്കും .

നാഷണല്‍ ഹെറാള്‍ഡിന്റെ പേരിലുള്ള 166 കോടി രൂപയുടെ സ്വത്തുകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ഇഡി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റപത്രവും സമര്‍പ്പിച്ചത്. പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ്, യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് കേസ്. യങ് ഇന്ത്യാ ലിമിറ്റഡ് വഴി 50 ലക്ഷം രൂപക്ക് അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റിഡിന്റെ 2000 കോടി രൂപയില്‍ അധികം വിലമതിക്കുന്ന സ്വത്തുക്കള്‍ നിയമവിരുദ്ധമായി ഏറ്റെടുത്തെന്നും ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here