
സഞ്ചാര്‍ സാഥി ആപ്പില്‍ കേന്ദ്ര സര്‍ക്കാരിന്റെ യു ടേണ്‍. എതിര്‍പ്പ് കനത്തതോടെ ഉത്തരവ് പിന്‍വലിച്ചു. സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി കൊണ്ടുവന്ന സഞ്ചാര്‍ ആപ്പിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും മൊബൈല്‍ കമ്പനികളില്‍ നിന്നടക്കം കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പിന്മാറ്റം. ആപ്പ് മൊബൈല്‍ ഫോണുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി ഉത്തരവിറക്കി.
ആപ്പിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത കൂടി വരുന്നത് പരിഗണിച്ച് ഉത്തരവ് പിന്‍വലിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍, പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സഹകരിക്കില്ലെന്ന് ആപ്പിള്‍ അടക്കം കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. ലോകത്തൊരിടത്തും ഇത്തരം നിര്‍ദ്ദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാട്.
ആപ്പിനെതിരെ പ്രതിപക്ഷവും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ജനങ്ങളുടെ സ്വകാര്യതക്കുമെലുളള കടന്നകയറ്റമാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യക്ക് കത്തെഴുതിയിരുന്നു.ആശയ വിനിമയങ്ങളടക്കം സുരക്ഷാ വീഴ്ചക്ക് കാരണമാകുമെന്ന് വ്യാപക പരാതിക്ക് പിന്നാലെയാണ് കേന്ദ്രം ഉത്തരവ് പിന്‍വലിക്കുന്ന കാര്യം വ്യക്തമാക്കിയത്.




