NationalNews

ഡൽഹി സ്ഫോടനം: പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ക്രിമിനൽ ഗൂഢാലോചനയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
നിലവിൽ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വാഹനങ്ങൾ നീക്കം സ്ഥലത്ത് നിന്നും നീക്കം ചെയ്തു. സ്ഫോടനം നടന്ന മേഖലയിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം അറസ്റ്റിലായ ഡോക്ടർ ഷഹീൻ അടക്കമുള്ളവരെ ഇന്നും ചോദ്യം ചെയ്യും. കേസിലെ ഫോറൻസിക് പരിശോധന ഫലവും ഉടൻ പുറത്ത് വരുമെന്നും പൊലീസ് അറിയിച്ചു.

ഫരീദാബാദ് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയതായി എൻഐഎ വ്യക്തമാക്കി. സംഘം സ്ഫോടന വസ്തുക്കൾ അടക്കം വാങ്ങിയ കടകൾ പൊലീസ് കണ്ടെത്തി. ക്വാറി ഉടമകൾ എന്ന വ്യാജേനയാണ് പ്രതികൾ അമോണിയം നൈട്രേറ്റ് വാങ്ങിയത്. അതേ സമയം തുടർച്ചയായ നാലാം ദിവസവും രാജ്യ തലസ്ഥാനത്ത് ജാഗ്രത നിർദേശം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button