Loksabha Election 2024NationalNews

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയായി വരില്ല! എഴുതി ഉറപ്പിച്ച് രാഹുല്‍ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വെള്ളിയാഴ്ച്ച ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജ് മണ്ഡലത്തിലെ മഹാസമ്മേളനത്തിലായിരുന്നു രാഹുല്‍ഗാന്ധിയുടെ കടുത്ത വാക്കുകള്‍. ഇന്ത്യ മുന്നണിയുടെ വിജയം സുനിശ്ചിതമെന്ന് ഉറപ്പിക്കുകയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസംഗം.

ഇന്ത്യ മുന്നണിയുടെ കൊടുങ്കാറ്റ് ഉത്തര്‍പ്രദേശിലാകെ ശക്തമായി വീശുകയാണ് ഇപ്പോള്‍. നിങ്ങള്‍, ജനങ്ങള്‍ക്ക് എഴുതി ഉറപ്പിച്ച് തരാം നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയായി തിരിച്ചുവരില്ലെന്ന്. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലിയില്‍ രാഹുല്‍ഗാന്ധി പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും പ്രധാനമന്ത്രി നരേന്ദ്രമോദി അദാനിയെന്നോ അംബാനിയെന്നോ മിണ്ടിയിട്ടില്ല. പക്ഷേ, ഇപ്പോള്‍ മിണ്ടുന്നു. എന്താണ് അതിന് കാരണമെന്ന് രാഹുല്‍ഗാന്ധി ചോദിച്ചു. അവര്‍ പ്രധാനമന്ത്രിയെ രക്ഷിക്കുമെന്നാണ് അദ്ദേഹം കരുതിയിരിക്കുന്നത്. ഇന്ത്യ മുന്നണി എന്നെ വളഞ്ഞിരിക്കുകയാണേ എന്നെ രക്ഷിക്കണേ എന്ന് അദാനിയോടും അംബാനിയോടും കരയുകയാണ് നരേന്ദ്രമോദി – രാഹുല്‍ഗാന്ധി പറഞ്ഞു. 50ലേറെ സീറ്റ് നേടി ഇന്ത്യ മുന്നണി ഉത്തര്‍പ്രദേശില്‍ അതിന്റെ കരുത്ത് കാട്ടുമെന്ന് രാഹുല്‍ പറഞ്ഞു.

അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം തടഞ്ഞുവെന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ കടുത്ത വാക്കുകളാണ് ഉപയോഗിച്ചത്. സംസ്ഥാത്തിന്റെ മുന്‍മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതുകൊണ്ടോ അദ്ദേഹത്തെ തെരഞ്ഞെടുപ്പ് റാലി തടസ്സപ്പെടുത്തിയതുകൊണ്ടോ അഖിലേഷ് യാദവിന്റെ വിജയം തടയാന്‍ ബിജെപിക്ക് ആകില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ മനസ്സ് മാറിക്കഴിഞ്ഞു. ഇന്ത്യ കാണാന്‍ പോകുന്നതിന്റെ അതിന്റെ മാറ്റമാണെന്നും രാഹുല്‍ഗാന്ധി കനൗജിലെ പ്രസംഗത്തില്‍ ടെുത്ത് പരഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button