നരേന്ദ്ര മോദി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കും; 24 മുതൽ 48 മണിക്കൂർ വരെ നീണ്ടേക്കാം

0

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. വിവേകാനാനന്ദ പാറയിൽ 24 മണിക്കൂർ നീണ്ടു നിൽക്കുന്ന ധ്യാനത്തിനായാണ് അദ്ദേഹമെത്തുന്നത്.

ഏഴാം ഘട്ട തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ജൂൺ 30 ന് വൈകിട്ടോടെ കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി 31ന് രാവിലെ വിവേകാനന്ദ പാറയിലേക്ക് പോകുമെന്നാണ് വിവരം. ജൂൺ ഒന്നിന് മടങ്ങുമെന്നാണ് സൂചന. ധ്യാനം തുടരാനാണ് തീരുമാനമെങ്കിൽ ഒന്നിനും അദ്ദേഹം വിവേകാനന്ദ പാറയിൽ തുടരുമെന്നു പൊലീസ് അറിയിച്ചു.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ അവസാന ദിവസങ്ങളിലും നരേന്ദ്ര മോദി മണിക്കൂറുകൾ നീണ്ട ധ്യാനമിരുന്നിരുന്നു. അന്ന് കേദാർനാഥിലെ ഗുഹയ്ക്കുള്ളിൽ ആയിരുന്നു മോദിയുടെ ധ്യാനം.

LEAVE A REPLY

Please enter your comment!
Please enter your name here