നടന്മാര്‍ക്കും സംവിധായകര്‍ക്കും എതിരായ ലഹരി കേസുകളും എന്‍സിബി പരിശോധിച്ചു. ബോധവല്‍ക്കരണം ശക്തമാക്കാന്‍ സിനിമാ സംഘടനകള്‍ക്ക് എന്‍സിബി നിര്‍ദേശം നല്‍കി. നര്‍കോട്ടിക് കണ്ട്രോള്‍ ബ്യുറോയുടെ ഇടപെടലിന് പൂര്‍ണ പിന്തുണയെന്ന് അമ്മ സംഘടന അറിയിച്ചു. പരിശോധനകള്‍ നടത്താന്‍ രാജ്യത്തെ നിയമസംവിധാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് അന്‍സിബ പറഞ്ഞു.
മലയാള സിനിമയിലെ ലഹരി ഉപയോഗം പിടിച്ചുകെട്ടാന്‍ നര്‍കോട്ടിക് കണ്ട്രോള്‍ ബ്യുറോയും രംഗത്ത്. നര്‍കോട്ടിക് കണ്ട്രോള്‍ ബ്യുറോയുടെ നേതൃത്വത്തില്‍ സിനിമ സംഘടനകളുടെ യോഗം ചേര്‍ന്നു. ആദ്യമായാണ് ഈ വിഷയത്തില്‍ നര്‍കോട്ടിക് കണ്ട്രോള്‍ ബ്യുറോ സിനിമ സംഘടനകളുടെ യോഗം വിളിച്ചത്. അമ്മ, ഫെഫ്ക്ക, മാക്ട, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പങ്കെടുത്തു.
സിനിമ മേഖലയിലേ ലഹരി ഉപയോഗത്തില്‍ പരിശോധനകള്‍ ഉണ്ടാകുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. സമീപകാലത്തെ കേസുകളെ കുറിച്ച് എന്‍സിബി ഓര്‍മിപ്പിച്ചു. മലയാള സിനിമയിലെ ലഹരി ഉപയോ?ഗവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് നര്‍കോട്ടിക് കണ്ട്രോള്‍ ബ്യുറോ രം?ഗത്തെത്തിയത്.
ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ആവശ്യപ്പെട്ട് ഫോണ്‍കോള്‍ വന്ന സംഭവം: കേസെടുത്ത് പൊലീസ്