നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റിന് അര്‍ഹത ഉണ്ടെന്ന് മുസ്ലീംലീഗ്

നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റിന് അര്‍ഹത ഉണ്ടെന്ന് മുസ്ലീംലീഗ്. വോട്ടിങ് ഷെയറിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വെള്ളാപ്പള്ളിക്കുള്ള മറുപടി ജനങ്ങള്‍ നല്‍കിയെന്നും ലീഗ് മറുപടി കൊടുക്കേണ്ടതില്ല എന്നാണ് നയമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുസ്ലീം ലീഗ് തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് സെമി ആയിരുന്നു ഫൈനല്‍ വരാനിരിക്കുന്നു എന്നാണ് അന്ന് പറഞ്ഞത്. നിലവിലുള്ള സീറ്റുകളെ കുറിച്ചും പുതിയ സീറ്റുകളെ കുറിച്ചും ചര്‍ച്ച ചെയ്യും. നിലവിലുള്ള സീറ്റുകള്‍ മലബാര്‍ കേന്ദ്രീകരിച്ചാണ് ഉള്ളത്. തെക്കന്‍ കേരളത്തില്‍ നേരത്തെ മുസ്ലീം ലീഗ് മത്സരിച്ചിരുന്നു. അവിടെയും സീറ്റുകള്‍ക്ക് അര്‍ഹത ഉണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മന്ത്രി സഭയില്‍ കൂടുതല്‍ കൂടുതല്‍ പ്രാതിനിത്യം ആവശ്യപ്പെടുമോ എന്ന ചോദ്യത്തൊട് കുട്ടി പ്രസവിക്കട്ടെ, എന്നിട്ടല്ലേ കുട്ടിയുടെ സ്വഭാവം പറയാന്‍ പറ്റൂ എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ മറുപടി.



