മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍

0

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം ആണെന്ന് തമിഴ്‌നാട്. സുപ്രീംകോടതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തു. അണക്കെട്ടിലെ അറ്റകുറ്റ പണികള്‍ നടത്തിയാല്‍ ജല നിരപ്പ് 152 അടി വരെയായി ഉയര്‍ത്താം എന്ന് തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കണം എന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.

അറ്റകുറ്റപ്പണി നടത്തണമെന്ന കോടതി നിര്‍ദേശം കേരളം പാലിക്കുന്നില്ലെന്ന് തമിഴ്‌നാട് കുറ്റപ്പെടുത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് മേല്‍നോട്ട സമിതി ഒരു പഠനം നടത്തിയിരുന്നു. മേല്‍നോട്ട സമിതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാന്‍ കേരള സര്‍ക്കാരിന് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് പറയുന്നു. മരങ്ങള്‍ മുറിച്ച് റിസര്‍വ് ചെയ്യുക, ബോട്ടുകള്‍ക്ക് കടന്നുപോകാന്‍ അനുവദിക്കുക, റോഡുകള്‍ നിര്‍മ്മിക്കുക തുടങ്ങിയ ജോലികള്‍ നടത്താന്‍ കേരള സര്‍ക്കാരിനോട് ഉത്തരവിടണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നാളെ സുപ്രീം കോടതിയില്‍ വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here