Kerala
അന്വേഷണസംഘത്തോട് സഹകരിക്കാതെ മുകേഷ്; മരടിലെ വില്ലയുടെ താക്കോൽ കൈമാറിയില്ല

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തോട് സഹകരിക്കാതെ മുകേഷ് എംഎല്‍എ. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ വില്ലയുടെ താക്കോല്‍ മുകേഷ് കൈമാറിയില്ല. അന്വേഷണസംഘം വില്ലയില്‍ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങി.അതേസമയം, എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക്മെയിലിങ്ങിന്‍റെ ഭാഗമാണെന്നുമാണ് മുകേഷിന്‍റെ വിശദീകരണം. തനിക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയോട് വിശദീകരിച്ചത്.