Kerala

മോട്ടിവേഷന്‍ സ്പീക്കര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

കണ്ണൂര്‍: കൗണ്‍സിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മോട്ടിവേഷല്‍ സ്പീക്കര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി.മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടില്‍ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ കൂടിയായിരുന്നു പ്രതി. പ്രിന്‍സിപ്പലായി വിരമിച്ചശേഷം ഷാജു ഹയര്‍ സെക്കന്‍ഡറി വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ് സ്റ്റേറ്റ് ഫാക്കല്‍റ്റിയാണ്. കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസവകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസുകളും കൗണ്‍സലിങ്ങും നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button