News
‘ഹിന്ദുത്വ – കോര്‍പ്പറേറ്റ് മിശ്രിത രൂപമാണ് മോദി സര്‍ക്കാര്‍, കേരളം ജനപക്ഷ ബദൽ നയങ്ങൾ നടപ്പിലാക്കുന്നു’ : പ്രകാശ് കാരാട്ട്

ഹിന്ദുത്വ – കോര്‍പ്പറേറ്റ് മിശ്രിത രൂപമാണ് മോദി സര്‍ക്കാരെന്നും അവരുടേത് നിയോ ഫിസ്റ്റ് നയങ്ങളാണെന്നും പ്രകാശ് കാരാട്ട്. മധുരയില്‍ നടക്കുന്ന 24ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധുര മഹാന്‍മാരായ കമ്യൂണിസ്റ്റുകാര്‍ക്ക് ജന്മം നല്‍കിയ നാടാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടിക്ക് നല്‍കിയത് അതുല്യ സേവനമാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിനെതിരെ സിപിഐഎം ശക്തമായ പ്രക്ഷോഭം നയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ചങ്ങാത്ത മുതലാളിത്ത നയങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.