InternationalNews

രണ്ടു ദിവസത്തെ സന്ദർശനം ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിൽ

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിലേക്ക് തിരക്കും. രാവിലെ ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഇസ്രയേൽ പ്രധാനമന്ത്രിയുമായി മോദി പ്രത്യേക ചർച്ചയും നടത്തും. ഒമ്പത് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ഇസ്രയേലിൽ എത്തുന്നത്.

ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടു മണിക്ക് ഇസ്രയേൽ പാർലമെന്‍റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രിയുമായുള്ള ഭിന്നത കാരണം പ്രതിപക്ഷം മോദിയുടെ പ്രസംഗം ബഹിഷ്ക്കരിച്ചേക്കുമെന്നാണ് സൂചന. നെതന്യാഹുവിനൊപ്പം ജറുസലേമിലെ മറ്റൊരു പരിപാടിയിയിലും മോദി പങ്കെടുക്കും. അതിന് ശേഷം ഹോളോകാസ്റ്റ് സ്‌മാരകമായ യാദ് വാഷെം സന്ദർശിക്കും.

ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി ചർച്ചകൾ നാളയെയാണ് നടക്കുക. സൈനിക, വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. ഇസ്രായേൽ സേനയുടെ കരുതായ അയേൺ ഡോം വാങ്ങുന്നതിനുള്ള പദ്ധതിയിയും ഇന്ത്യയ്ക്ക് ഉണ്ട്. ദീർഘ ദൂര മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റ ആരോ,മധ്യദൂര മിസൈൽ പ്രതിരോധത്തിനുള്ള ഡേവിഡ്‌സ് സ്ലിങ് എന്നിവയും ഇന്ത്യ വാങ്ങിയേക്കും. മോദിയുടേത് ചരിത്ര സന്ദർശനമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ പ്രാദേശിക സഹകരണം വരെയുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം പുതിയ തലത്തിലേക്ക് എത്തുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button