മന്ത്രിമാര്‍ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തണം; സിപിഐഎം സംസ്ഥാന കമ്മിറ്റി

മന്ത്രിമാര്‍ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി. സര്‍ക്കാരിനും മുന്നണിക്കും എതിരെ വരുന്ന വിഷയങ്ങളില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ മന്ത്രിമാര്‍ മുന്നിട്ടിറങ്ങണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം. സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള ബാധ്യതയും മന്ത്രിമാര്‍ക്ക് ഉണ്ടെന്ന് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വ്യക്തമാക്കി.
മന്ത്രിമാര്‍ വകുപ്പുകളില്‍ മാത്രം ഒതുങ്ങുന്നുവെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. നിര്‍ദ്ദേശം പാലിച്ച് മന്ത്രിമാര്‍ പ്രതികരിച്ച് തുടങ്ങി. മുഖ്യമന്ത്രി എല്ലാ ആഴ്ചയിലും മാധ്യമങ്ങളെ കാണാനും തീരുമാനമുണ്ട്.
കൊല്ലത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിടക്കം വിഷയത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിലും സമാനമായ വിരമര്ശനങ്ങള് ഉയര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സിപിഐഎം സംസ്ഥാന സമിതിയില്‍ ഈ വിമര്‍ശനം അല്‍പ്പം കൂടി രൂക്ഷമായ തോതില്‍ ഉയര്‍ന്നു. പല അംഗങ്ങളും മന്ത്രിമാരുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്ന് ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മന്ത്രിമാര്‍ രാഷ്ട്രീയം പറയണമെന്ന് കര്‍ശനമായ നിര്‍ദേശം നല്‍കിയത്. മന്ത്രിമാര്‍ക്ക് വകുപ്പുകളുടെ കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനല്ല ബാധ്യത. മുന്നണിയേയും പാര്‍ട്ടിയേയും രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള ബാധ്യത കൂടിയുണ്ടെന്നാണ് വിലയിരുത്തിയത്.


