Kerala

കൊടകര കുഴൽപ്പണ കേസ്; സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിലുള്ള എല്ലാ നടപടിയും സ്വീകരിക്കും: മന്ത്രി പി രാജീവ്

കൊടകര കുഴൽപ്പണ കേസിൽ സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിലുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്. വെളിപ്പെടുത്തൽ ഗൗരവതരമാണ്, എത്രയും വേഗം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എന്നും മന്ത്രി പറഞ്ഞു. ബി ജെ പിയുടെ ആത്മവിശ്വാസത്തിന് പിന്നിൽ ഇ ഡി അന്വേഷിക്കുന്നതാണ്, 3 വർഷം മുമ്പ് തന്നെ ഇ ഡി അന്വേഷണം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതാണ് എന്നും മന്ത്രി പറഞ്ഞു.

ഹൈക്കോടതിയിൽ ഇ ഡിയും അന്വേഷിക്കും എന്ന് ഉറപ്പ് നൽകിയിരുന്നു ,അത് എന്തുകൊണ്ട് പാലിക്കപ്പെട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കൊടകര കേസിൽ പുനരന്വേഷണം അല്ല തുടരന്വേഷണം ആണ് വേണ്ടതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻകെ ഉണ്ണികൃഷ്ണൻ പറഞ്ഞു. കേസിൽ നേരത്തെ നടത്തിയിട്ടുള്ള പൊലീസ് അന്വേഷണത്തിൽ അപാകതകൾ ഇല്ലാത്തതിനാൽ തുടരന്വേഷണം നടത്തിയാൽ മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ നടത്തിയ അന്വേഷണത്തിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ വെളിപ്പെടുത്തൽ വന്ന സാഹചര്യത്തിൽ അന്നത്തെ അന്വേഷണ സംഘത്തിന് തുടരന്വേഷണം നടത്താം. ആ വിവരം കോടതിയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button