
30 കോടി അടിച്ച ലോട്ടറി ടിക്കറ്റ് പെണ്‍സുഹൃത്തിന് കൈമാറി; മറ്റൊരു കാമുകനുമായി ഒളിച്ചോടി പെണ്‍കുട്ടി
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും വെട്ടിക്കുറച്ച സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രിയുമായി മന്ത്രി കെ എൻ ബാലഗോപാൽ കൂടിക്കാഴ്ച നടത്തിയത്. ഈ വർഷം തുക കുറയ്ക്കരുതെന്ന് ധനമന്ത്രിയോട് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
“ഗ്യാരണ്ടി റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെങ്കിൽ 5% പിടിച്ചു വയ്ക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. ഈ വർഷം 3300 കോടിയിലധികം രൂപയാണ് കേന്ദ്രം കുറച്ചിരിക്കുന്നത്. മുൻ വർഷത്തെ കടമെടുപ്പ് കണക്കിൽ വ്യക്തതക്കുറവ് കാട്ടി 1877 കോടി രൂപയും കുറച്ചു. കിഫ്ബിയുടെ മാത്രം പേരിൽ 4810 കോടി രൂപയാണ് കേന്ദ്രം കുറച്ചിരിക്കുന്നത്. ഐജിഎസ്ടി വഴി ലഭിക്കേണ്ട തുകയും കേരളത്തിന് ലഭിക്കുന്നില്ല. 965 കോടി രൂപ കഴിഞ്ഞ വർഷം മാത്രം ഐജി എസ് ടി സെറ്റിൽമെൻ്റിൽ കുറവ് വന്നു. ഗ്യാരണ്ടി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാൻ കേരളം തീരുമാനിച്ചിട്ടുണ്ട്”.
കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.