Kerala

സംസ്ഥാനത്ത് പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വര്‍ധനയുണ്ടാകുക. മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലിന് ഏറ്റവും കൂടുതല്‍ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം.

ഇന്ന് സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തില്‍ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടക്കും. വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. പ്രതിപക്ഷത്ത് നിന്ന് പിസി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉച്ചക്ക് 12 മണി മുതല്‍ രണ്ട് മണിക്കൂര്‍ നീളുന്ന ചര്‍ച്ചയാണ് സഭയില്‍ നടക്കുക. സഭാസമ്മേളനത്തിന്റെ ആദ്യദിവസം പൊലീസ് അതിക്രമത്തിനെതിരേയും, ഇന്നലെ അമീബിക് മസ്തിഷ്‌ക ജ്വരം വര്‍ധിച്ച സാഹചര്യവുമാണ് അടിയന്തര പ്രമേയമായി കൊണ്ടുവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button