Kerala

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മന്ത്രി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കെഎസ്ആര്‍ടിസി ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി തടഞ്ഞ് നിര്‍ത്തുകയായിരുന്നു.

പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മന്ത്രി തടഞ്ഞത്.

വെള്ളം കുടിച്ച് കുപ്പി വലിച്ചെറിയാനുള്ള സ്ഥലമല്ല ബസിന്റെ മുന്‍വശം. നടപടി എടുത്തിരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം ആയൂരില്‍ വെച്ചാണ് കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് മന്ത്രി തടഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button