പാലക്കാട് മധ്യവയസ്‌കന്‍ വീടിനകത്ത് മരിച്ച നിലയില്‍, മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴയില്‍ മധ്യവയസ്‌കന്‍ വീടിനകത്ത് മരിച്ച നിലയില്‍. പാങ്ങോട് ഉന്നതിയിലെ വെട്ടുവീരനെയാണ് വീടിനകത്ത് ഇന്ന് രാവിലെയോട് കൂടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിച്ച വെട്ടുവീരന്റെ കുടുംബം പാങ്ങോട് നിന്നും കുറച്ച് മാറിയാണ് താമസിക്കുന്നത്. എന്നാല്‍ പാങ്ങോട് നിന്ന് മാറി ഇവര്‍ക്ക് മറ്റൊരു വീട് കൂടെയുണ്ട്. രണ്ട് ദിവസമായിട്ടും വെട്ടുവീരന്‍ വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് മക്കളാണ് ഇയാളെ അന്വേഷിച്ച് പാങ്ങോട് ഉന്നതിയിലെ വീട്ടിലേക്ക് എത്തുന്നത്.
അങ്ങനെ പരിശോധന നടത്തുന്നതിനിടയിലാണ് വെട്ടുവീരന്റെ മൃതദേഹം വീട്ടില്‍ നിന്ന് മക്കള്‍ കണ്ടെത്തുന്നത്. നിലവില്‍ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് ബന്ധുക്കളും പൊലീസും പറയുന്നത്. പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
വിന്‍സിയുടെ പരാതിയെ ലളിതവത്കരിച്ച സംഭവം; മാലാ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനം