Kerala

എംബിബിഎസ് വിദ്യാർത്ഥിനിയുടെ മരണം; കോറിഡോറിനും ചുമരിനും ഇടയിലൂടെ വീണെന്ന് എഫ്ഐആർ

എറണാകുളം പറവൂർ ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. കോരിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ വിദ്യാർത്ഥിനി അബദ്ധത്തിൽ താഴേക്ക് വീണെന്നാണ് എഫ്ഐആറിൽ പറയുന്നത്.

ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമത്ത് ഷഹാനയാണ് വനിതാ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. രാത്രി 11 മണിക്കാണ് പെൺകുട്ടി കെട്ടിടത്തിൽ നിന്ന് വീണത്. പുർച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു. അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമത് താമസിക്കുന്നത്. ഏഴ് നിലകളിലുള്ള ഹോസ്റ്റൽ കെട്ടിടത്തിൻറെ ഏറ്റവും മുകളിലെ നിലയിലെ കോറിഡോരറിൽ വെച്ചാണ് അപകടമുണ്ടായത്. മറ്റു കുട്ടികളും സംഭവം നടക്കുമ്പോൾ ഇവിടെയുണ്ടായിരുന്നു. ജിപ്സം ബോർഡ് തകർത്താണ് പെൺകുട്ടി താഴേക്ക് വീണത്.

കൈവരിക്ക് മുകളിൽ ഇരുന്ന് ഫോൺ ചെയ്തപ്പോൾ അപ്രതീക്ഷിതമായി പെൺകുട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് കോളേജ് മാനേജ്‍മെൻറിൻറെ വിശദീകരണം. വാർത്താ കുറിപ്പിലൂടെ കോളേജ് മാനേജ്‍മെൻറ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ സുരക്ഷ വീഴ്ച ഉണ്ടായോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോളേജ് ഹോസ്റ്റലിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button