NationalNews

സിയാച്ചിനിൽ വൻ ഹിമപാതം; 3 സൈനികർക്കു വീരമൃത്യു

സിയാച്ചിൻ ബേസ് ക്യാംപിലുണ്ടായ വൻ ഹിമപാതത്തിൽ മൂന്ന് സൈനികർക്കു വീരമൃത്യു. ശിപായി മോഹിത് കുമാർ, അ​ഗ്നിവീർ നീരജ് കുമാർ ചൗധരി, അ​ഗ്നിവീർ ധാഭി രാകേഷ് ദേവഭായ് എന്നിവർക്കാണ് വീരമൃത്യു. അപകട സ്ഥലത്തു രക്ഷാപ്രവർത്തനം തുടരുന്നതായി സൈന്യം വ്യക്തമാക്കി.

മരിച്ച മൂന്ന് പേരും അഞ്ച് മണിക്കൂറോളം ഹിമപാതത്തിൽ കുടുങ്ങി. അപകടത്തിൽപ്പെട്ട ഒരു സൈനികനെ രക്ഷപ്പെടുത്തി.നിയന്ത്രണ രേഖയുടെ വടക്കേ അറ്റത്ത് ഏകദേശം 20,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ​ഗ്ലേസിയറിൽ ഹിമപാതങ്ങൾ സാധാരണമാണ്. ഇവിടെ താപനില മൈനസ് 60 ഡി​ഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്. 2021ൽ രണ്ട് സൈനികർക്ക് ഹിമപാതത്തിൽ ജീവൻ നഷ്ടമായിരുന്നു. 2019ലും മറ്റൊരു വലിയ ഹിമപാതത്തിൽ 4 സൈനികർക്കും ജീവൻ നഷ്ടമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button