മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടന്‍ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഈ ഹര്‍ജി നിലനില്‍ക്കുന്നതിനാലാണ് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. ഹര്‍ജി തള്ളിയതിനാല്‍ തുടരന്വേഷണത്തില്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും. ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിറാജ് വലിയതുറയായിരുന്നു പരാതിക്കാരന്‍.
എന്നാല്‍ സിറാജ് സിനിമയ്ക്ക് വേണ്ടി നല്‍കേണ്ടിയിരുന്ന പണം കൃത്യമായി നല്‍കാതിരിക്കുകയും പണം ലഭിക്കാത്തതിനാല്‍ ഷെഡ്യൂളുകള്‍ മുടങ്ങുകയും ഷൂട്ടിങ് നീണ്ടു പോവുകയും ചെയ്‌തെന്നും നിര്‍മാതാക്കളും ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.