Blog

സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് സീറ്റുകൾ വിറ്റു, 9 കോടി രൂപ വാങ്ങി; ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണവുമായി മാണി സി കാപ്പൻ

കോട്ടയം: ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണവുമായി മാണി സി കാപ്പൻ. സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് ജോസ് കെ മാണി സീറ്റ് വിറ്റെന്ന് മാണി സി കാപ്പൻ പറഞ്ഞു. പിറവം അടക്കം സീറ്റുകൾക്കായി 9 കോടി രൂപ വാങ്ങിയെന്നും കൊട്ടിക്കലാശത്തിൽ മദ്യം കൊടുത്താണ് ആളുകളെ ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പിറവം അടക്കം മൂന്ന് സീറ്റുകൾക്കായി 9 കോടി രൂപ വാങ്ങി. മറ്റ് സീറ്റുകളുടെ വിവരങ്ങൾ തൽക്കാലം പറയുന്നില്ല. കൊട്ടിക്കലാശത്തിൽ മദ്യം കൊടുത്താണ് ആളുകളെ ഇറക്കിയത്. കൊട്ടിക്കലാശമായിരുന്നില്ല ഇന്നലെ നടന്നതെന്നും കള്ള് കളിയായിരുന്നുവെന്നും മാണി സി കാപ്പൻ പറഞ്ഞു. നാളെ കേരളം വിധിയെഴുതാനിരിക്കെ ജോസ് കെ മാണിക്കെതിരെ ​ഗുരുതര ആരോപണമാണ് മാണി സി കാപ്പൻ നടത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button