NationalNews

ഭാര്യയെ സംശയം; കോടാലി കൊണ്ട് ഭാര്യയുടെ തല വെട്ടിയെടുത്ത് സ്‌കൂട്ടറിൽ ഭർത്താവിന്റെ യാത്ര; യുവാവ് പിടിയിൽ

ഭാര്യയുടെ തല അറുത്തെടുത്ത് സ്‌കൂട്ടറിൽ പോകുന്നതിനിടെ ഭർത്താവ് പിടിയിൽ. ഹെബ്ബഗൊഡെ നിവാസിയായ മാനസ (26) യെയാണ് ഭർത്താവ് ശങ്കർ കൊലപ്പെടുത്തിയത്. കർണാടകയിലെ അനേക്കൽ താലൂക്കിലെ ചന്ദപുരയ്ക്കടുത്തുള്ള ഹീലാലിഗെ ഗ്രാമത്തിലാണ് നടക്കുന്ന സംഭവം.

ബംഗളൂരു നഗരപ്രാന്ത പ്രദേശമായ ഹീലാലിഗെ മേഖലയിൽ പതിവ് പെട്രോളിങ്ങിനിടെയാണ് ശങ്കർ പോലീസ് പിടിയിലായത്. വസ്ത്രത്തിൽ ചോരക്കറയുമായി രാത്രി പതിനൊന്നരയോടെ പോലീസിന് മുന്നിലെത്തിയ പ്രതിയെ ചോദ്യം ചെയ്യുകയായിരുന്നു. ഈ സമയത്താണ് സ്‌കൂട്ടറിന്റെ ഫുട്ബോർഡിൽ സ്ത്രീയുടെ അറുത്തുമാറ്റിയ തല കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തു. വീട്ടിൽ ഉണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ശങ്കർ മാസനയെ വകവരുത്തുക ആയിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.

ഇരുപത്തിയാറുകാരനായ ശങ്കറും മാനസയും അഞ്ച് വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത് .ദമ്പതികൾക്ക് മുന്ന് വയസുള്ള ഒരു മകളുമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് വന്നിരുന്ന ഇരുവരും ഹീലാലിഗെയിലെ ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ഭാര്യയുടെ വിവാഹേതര ബന്ധം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഈ വിഷയത്തിൽ ദമ്പതികൾ തമ്മിൽ ഭിന്നത ഉണ്ടായിരുന്നു. അടുത്തിടെ ഭാര്യയോട് ശങ്കർ വീട് വിട്ട് പോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കുറച്ച് ദിവസം പേയിങ് ഗസ്റ്റായി യുവതി മാറി താമസിക്കുകയും ചെയ്തിരുന്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button