ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതി തൂങ്ങിമരിച്ച നിലയില്‍. കൊല്ലം കുളത്തൂപുഴ സ്വദേശി സനുക്കുട്ടനാണു തൂങ്ങിമരിച്ചത്. വീടിനു സമീപത്തെ വനമേഖലയില്‍ നിന്നാണു മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണു ഭാര്യ കുളത്തുപ്പുഴ ആറ്റിന്‍കിഴക്കേക്കര മനുഭവനില്‍ രേണുകയെ സനുക്കുട്ടന്‍ കൊലപ്പെടുത്തിയത്.
കൊലപാതകത്തിനു ശേഷം ഇയാള്‍ വനത്തിനുള്ളില്‍ ഒളിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സനുക്കുട്ടന് ഭാര്യയെ സംശയമുണ്ടായിരുന്നു. കുട്ടികളുടെ മുന്നില്‍ നിന്നു രേണുവിനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കത്രിക ഉപയോഗിച്ച് കഴുത്തിലും പുറത്തും വയറ്റിലും കുത്തുകയായിരുന്നു. സാരമായ പരിക്കേറ്റ രേണുകയെ അയല്‍വാസികള്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.