കാളികാവില്‍ നരഭോജി കടുവയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടര്‍ന്ന് വനംനകുപ്പ്

മലപ്പുറം നിലമ്പൂര്‍ കാളികാവില്‍ ഇറങ്ങിയ നരഭോജിയെ പിടികൂടാനായുള്ള തിരച്ചില്‍ ഏഴാം ദിവസവും തുടരുകയാണ്. പ്രദേശത്ത് കടുവയെ കണ്ടെത്താന്‍ പൊലീസ്, വനവകുപ്പ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വലിയ പരിശ്രമം തന്നെയാണ് ഇപ്പോഴും നടത്തിവരുന്നത്.
പരിശോധന ഊര്‍ജിതമാക്കുന്നതിനായി മൂന്ന് ലൈവ് സ്ട്രീം ക്യാമറകള്‍ കൂടി പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനമായിട്ടുണ്ട്.
മഞ്ഞള്‍പാറ, കേരള എസ്റ്റേറ്റ്, സിടി എസ്റ്റേറ്റ് എന്നീ പ്രദേശങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. പറമ്പിക്കുളത്തു നിന്ന് 30 ക്യാമറകള്‍ എത്തിച്ച് ഈ ഭാഗങ്ങളില്‍ വിന്യസിക്കും. ഇപ്പോള്‍ 20 പേര്‍ അടങ്ങിയ മൂന്നു സംഘങ്ങളായി തിരച്ചില്‍ പുരോഗമിക്കുന്നു. കടുവയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി, കടുവയുള്ള പ്രദേശത്ത് തിരച്ചില്‍ നടത്താന്‍ രണ്ട് കുങ്കിയാനകളെയും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.
മഴ ഇവരുടെ തിരച്ചിലിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ നരഭോജി കടുവയെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയാണ്. ജനങ്ങളുടെ സ്വത്തിന്റെയും ജീവന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും, കടുവയുടെ ഭീതിയാല്‍ നാട്ടുകാര്‍ പുറത്തിറങ്ങാനും സാധിക്കാത്ത സാഹചര്യമാണെന്നും കാളികാവ് നിവാസികള്‍ പറയുന്നു.
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെ പിടികൂടാന്‍ സാധിക്കാതെ പോലീസ്