National
ഡല്‍ഹിയില്‍ മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

ഡല്‍ഹിയില്‍ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശി ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹി നാംഗ്ലോയിയിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
ബന്ധുക്കള്‍ വൈകീട്ട് ഡല്‍ഹിയിലെത്തിയതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ അഞ്ച് മാസത്തോളമായി സ്വകാര്യ സ്ഥാപനത്തില്‍ വെല്‍ഡറായി ജോലി ചെയ്ത് വരികയായിരുന്നു ഷാജി.