മലപ്പുറം പൊൻമുണ്ടത്ത് മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. പൊന്മുണ്ടം കാവപ്പുരയിൽ നന്നാട്ട് ആമിനയാണ് ( 62) മരിച്ചത്. രാവിലെ ഏഴുമണിയോടെയാണ് സംഭവം.
മകൻ മുസമ്മലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു. പിതാവ് പുറത്തുപോയ സമയത്തായിരുന്നു ആക്രമണം. അടുക്കളയിൽ നിൽക്കുമ്പോൾ പിന്നിലൂടെയെത്തി വെട്ടിവീഴ്ത്തുകയായിരുന്നു. താനൂർ ഡി വൈ എസ് പി ഫയസിൻ്റെ നേതൃത്വത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു.
അതേസമയം, കൊച്ചി കാക്കനാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ സെന്‍ട്രല്‍ ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയിനെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. മൃതദേഹങ്ങളില്‍ ഇന്‍ക്വസ്റ്റ് ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.
മനീഷ് വിജയ് , സഹോദരി ശാലിനി വിജയ് എന്നിവരുടെ മരണം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ അമ്മ ശകുന്തള അഗര്‍വാളിന്റെ മരണകാരണം വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇക്കാര്യത്തില്‍ വ്യക്തത വരും എന്നാണ് പോലീസ് കരുതുന്നത്. അതേസമയം അസ്വാഭാവിക മരണത്തിന് കേസെടുത്ത തൃക്കാക്കര പോലീസ് ഇന്നലെത്തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.